നിശബ്ദമായ തേങ്ങലുകൾ ഓർമ്മയുടെ ഓടാമ്പൽ മാറ്റി നോക്കന്നു.
ഇന്നലെയുടെ വസന്തമായ് ചില നിഴലുകൾ മിന്നിമറയുന്നു.
ഇവിടെ പകലിനും കൂരിരൂട്ടാണ്.
അനന്തതയിൽ എങ്ങോയിരുന്നു ചീവീളുകൾ മുറുമുക്കുന്നു.
ഭയം ജീവനുള്ള സ്വപ്നങ്ങൾക്ക് മാത്രമല്ലേ കാലമേ.
അവക്ജയുടെ വാക്കുകളാൽ കൊന്നുതള്ളിയ സ്വപ്നങ്ങൾ
കബന്ധങ്ങൾക്ക് കൂട്ടിരിക്കാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു..
ഇവിടെ കാലം ഉരുളുന്നതും
പട്ട് പുതയ്ക്കുന്നതും യാത്രപറയാൻ മാത്രമാണ്.
സ്വപ്‌നങ്ങൾ നിച്ഛലമാകുന്ന സാമ്രാജ്യത്തിലേക്ക് ഒരേകാന്തയാത്ര.
അവിടെ നീയും ഞാനും സമന്മാരാണ്.
ആഢ്യത്ത്വത്തിൻ്റെ അഹംഭാവമില്ല.
ഉച്ചനീചത്വങ്ങൾ വേർതിരിക്കില്ല.
വർണ്ണ വ്യത്യാസങ്ങൾ മാറ്റിനിർത്തില്ല.
കൂടെവരട്ടെയെന്ന് ആരും ചോദിക്കില്ല.
കടം വീട്ടാൻ നന്ദിവാക്കുകളുമില്ല.
പിൻ വിളിക്ക് കാതോർക്കാനുമില്ല.
മാലാഖമാർ പുഞ്ചിരിയോടെ കാത്തുനിൽക്കും.
പക്ഷേ പുഞ്ചിരിക്കാൻ നമ്മൾ മറന്നുപോകും.
നമ്മൾ ആരെന്ന് നമ്മൾ മറന്നുപോകും.
ഞാനും നീയും ഒന്നുപോലാകും.
നമ്മൾ ഒന്നാകും ആ പരലോകത്ത്.
ആത്മസത്യത്തിൽ അലിഞ്ഞുചേരും.
നമുക്ക് ചുറ്റും ശൂന്യതയുടെ ഇരുട്ട് പടരും.
മനക്കണ്ണുകളിൽ പരസ്പരം കാണും.
നിച്ഛലമായ് നിശബ്ദമായ് നിലാരമ്പയായ്.
ദാ ...
ഇതുപോലെ അക്ഷരങ്ങളുടെ ആഴങ്ങളിലെ
അർത്ഥങ്ങൾ അറിയാതെ അപരിചതരായ് വിജയിയെതേടും.
നീ ജയിക്കും. ഞാൻ തോൽക്കും.
അപ്പോഴും നമ്മൾ അകലങ്ങളിൽ ഒരുമിച്ചാകും.
പരാജിതരായ്. പാരിൽ നിന്ന് പാലായനം ചെയ്ത പരദേഹികൾ മാത്രമായ്.
ലാല്‍സ്.

പരകായപ്രവേശം
4/
5
Oleh
lalunmc