ഒക്‌ടോബർ 15, 2016

യാത്ര തുടരുക സഖേ .

തുടരുക.

ഇളം വെയില്‍ ഇനിയും വരും.
ഇളം കാറ്റ് ഇലകളെ ഇനിയും തലോടും.

കൊഴിയുന്ന ഇലകളെ മാപ്പ്.
നിങ്ങള്‍ ഇളകാതിരുന്നതും തെറ്റ്.

ഇടയില്‍ എവിടേയോ മറന്ന കൌമാരത്തെ,
ഇടയ്ക്കിടയ്ക്ക് ഓര്‍ക്കതിരിക്കുന്നതും തെറ്റ്.

ഇവിടെ
ഇളം കാറ്റിന്‍റെ കുളുര്‍മ്മയുണ്ട്,
ഇരതേടുന്ന സൂര്യന്‍റെ ചൂടുമുണ്ട്.

ഇടയ്ക്ക് ഓര്‍ക്കാം നാമാരാണെന്ന്.
ഇടറിവീഴും മുമ്പ് ഓര്‍ത്തെടുക്കാം.

ഒടുവില്‍ ഒന്നുമില്ലായ്മയില്‍ നിന്ന്-
തിരിഞ്ഞു നോക്കുമ്പോള്‍.
തെളിഞ്ഞുകാണാം ഒരു പൂര്‍ണ്ണതയെ,

അതിനിടയിലെവിടയോ-
അലിഞ്ഞുചേര്‍ന്ന താനെന്ന സത്യത്തെ.

തുടരുക.
ഈ യാത്ര തുടരുക സഖേ.
തുടരുക.

ലാല്‍സ്.

Related Posts

യാത്ര തുടരുക സഖേ .
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.