കണ്ണീർ മഴയായ് അക്ഷരങ്ങൾ
വിരൾതുമ്പിൽ വിദുമ്പുന്നുണ്ട്.
ജനനേന്ദ്രിയങ്ങൾ
മുഖ്യധാരയിൽ നഗ്നനാക്കി,
വെട്ടിമുറിക്കപ്പെടുമ്പോൾ,
മുലവളർന്നതും,ലിംഗമുണ്ടായതും,
മുല്ലപ്പൂചൂടിയതും,മീശവളർന്നതും,
തെരുവിലായതും,കൂകിവിളിച്ചതും,
അട്ടഹസിച്ചതും,ആർത്തുചിരിച്ചതും.
നീ മാത്രമല്ലേ.
ലിംഗരേഖയിൽ
ഇടമില്ലാതെയമ്മ കരഞ്ഞതും,
കണ്ടു നീയമർത്തി ചിരിച്ചതും.
ജന്മഭാരം ചോദ്യമാകുമ്പോൾ
ഞാനൊരു അനാഥബാല്യമായ്
തെരുവിൽ ബാക്കിയാകുന്നു.
സമൂഹമേ....
എന്റെ തെറ്റും,
നിന്റെ ശരിയും.
മത്സരിക്കുമ്പോൾ
വികൃതജന്മത്തിൽ
ഞാനാരെ ശപിക്കും.
ശരിതെറ്റുകൾക്കിടയിലൊ -
രുനേർത്ത രേഖയായ്,
നിച്ഛലം മൂക
കോമാളിരൂപമായ്
ശരിയുടെ അന്ത്യവും,
തെറ്റിന്റെ തുടക്കവും,
എന്നിൽ തുടങ്ങുന്നു.
ഞാനുമൊരു.
അർത്ഥനാരി.
ലാല്‍സ്.
അർത്ഥനാരി
4/
5
Oleh
lalunmc