നിഴലുകള്‍ ചിറകടിക്കുന്ന കുഴിമാടങ്ങളില്‍,
എകാന്തമായ് കാത്തിരിക്കുന്ന നിശാശലഭങ്ങള്‍,
ആകാശവന്യതയില്‍ ഭൂമിയെ ചുംബിക്കാത
വഴിമധ്യേ എരിഞ്ഞടങ്ങുന്ന ആത്മാക്കള്‍.
വിദൂരത്തില്‍ അലമുറയിടുന്ന കുഞ്ഞുരോദനങ്ങള്‍.
കുപ്പിവളകള്‍ ഞെരിഞ്ഞുടയുന്ന അന്ത:പ്പുരങ്ങള്‍.
കന്യകത്വം കടലിലോഴിക്കിയ കൌമാരങ്ങള്‍.
പുനര്‍ജ്ജനിയില്‍ വര്‍ണ്ണമേളങ്ങള്‍ തേടി-
പുകലഹരിയില്‍ ഊളിയിടുന്ന യുവത്വങ്ങളില്‍.
സ്വപ്നങ്ങള്‍ക്ക് അഴിമതിയുടെ മേലങ്കിയില്‍.
ഉപചാപം നടത്തുന്ന ഭരണവര്‍ഗ്ഗങ്ങള്‍ക്ക്.
അധമരെ പാടിപുകഴ്ത്തുന്ന മാധ്യമവ്യഭിചാരങ്ങള്‍.
കാത്തിരിക്കുന്നു.
കബന്ധങ്ങള്‍ ശാന്തമായുറങ്ങുന്ന കുഴിമാടങ്ങളില്‍.
മൂകമാം കല്പ്പനകള്‍ക്ക് കല്‍പ്പടവുകളെ സാക്ഷിയാക്കി.
അന്ത്യ-ലക്ഷ്യ-സ്ഥാനത്തിന് കാത്തിരിപ്പിന്‍റെ കൂട്ടാണ്,
ഇന്ന്‍ ഞാനെന്ന സത്യം.
ലാലു .. കടയ്ക്കല്‍ .
www.facebook.com/loveapril15
അസഭ്യസത്യങ്ങള്‍.
4/
5
Oleh
lalunmc